Zygo-Ad

തലശ്ശേരിയുടെ വികസനത്തെ പിന്നോട്ട് അടിച്ച ഇടതുപക്ഷ ജനവഞ്ചനയ്ക്കെതിരെയും മോഹന വാഗ്ദാനങ്ങൾ നൽകി തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനപ്രതി നിധിയുടെ നിലപാടിനെതിരെയും എംഎൽഎ ഷംസീറിന്റെ ക്യാമ്പ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും


തലശ്ശേരി: തലശ്ശേരി നഗരസഭയിലെ വികസന മുരടിപ്പിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ സ്‌പീക്കറുടെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി. ക്യാമ്പ് ഓഫീസിന് മുന്നിൽ ന്യൂമാഹി സി ഐ എ. വി ദിനേശിന്റെ നേതൃത്വത്തിൽ മാർച്ച് പൊലീസ് തടഞ്ഞു. അല്‌പനേരം പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും നടന്നു.

തലശ്ശേരി രാമകൃഷ്ണ മന്ദിര പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നിരവധി പ്രവർത്തകരും അമ്മമാരും പങ്കെടുത്തു. തലശ്ശേരിയുടെ തെരുവീഥികളിലൂടെ നടന്ന പ്രതിഷേധ മാർച്ച് എംഎൽഎയുടെ ക്യാമ്പ് ഓഫീസിനു മുന്നിൽ സമാപിച്ചു. സമാപന സമ്മേളനം മണ്ഡലം പ്രസിഡണ്ട് കെ ലിജേഷ് അധ്യക്ഷത വഹിച്ചു.

 മോന്തായും വളഞ്ഞാൽ 64 ഉം വളയും എന്നതിന് ഉദാഹരണമാണ് എംഎൽഎ ഷംസീർ എന്നും തലശ്ശേരിയിൽ ഇന്ന് നാം നേരിട്ടു കൊണ്ടിരിക്കുന്ന ദുരവസ്ഥയ്ക്ക് കാരണം തലശ്ശേരിക്കാരായിട്ടുള്ള എംഎൽഎ ഷംസീറും, മുഖ്യമന്ത്രി പിണറായി വിജയനും, തലശ്ശേരിയിൽ പ്രതിനിധാനം ചെയ്ത നിരവധി സിപിഎം നേതാക്കളും കാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

മറ്റു സംസ്ഥാനങ്ങൾക്കു മുൻപിൽ കേരളം തലകുനിച്ചു നിൽക്കേണ്ട അവസ്ഥയ്ക്ക് കാരണം സിപിഎമ്മും പിണറായി വിജയനും പരിവാരങ്ങളുമാണ് പൊള്ളയായ വാഗ്ദാനങ്ങൾ നൽകി കേരള ജനതയെ കബളിപ്പിച്ച് ടൂറിസത്തിന്റെ പേരിലും മറ്റും കോടിക്കണക്കിന് രൂപ കൊള്ള നടത്തുകയാണ് സിപിഎമ്മും ഭരണകൂടവും ഇവിടെ കാട്ടിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിഷേധ മാർച്ചിൽ ബിജെപി സംസ്ഥാന സമിതി അംഗം ഒ നിധീഷ് ജി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. 

ഈ നാട്ടിലെ വികസനത്തെക്കുറിച്ച് ഒരു കാഴ്ചപ്പാടും ഇല്ലാതെ തെക്കുവടക്ക് നടക്കുന്ന എംഎൽഎയാണ് ഷംസീർ എന്നും തലശ്ശേരി ട്രാഫിക്കിൽ ഇന്ന് ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ടാൽ നമുക്ക് മനസ്സിലാകുമെന്നും ബിജെപി കണ്ണൂർ സൗത്ത് ജില്ല വൈസ് പ്രസിഡണ്ട് എംപി സുമേഷ് കൂട്ടിച്ചേർത്ത് സംസാരിച്ചു. 

 


ബിജെപി കതിരൂർ മണ്ഡലം പ്രസിഡണ്ട് ഒ സന്തോഷ് സ്വാഗതവും ബിജെപി തലശ്ശേരി മണ്ഡലം ജന: സെക്രട്ടറി അഡ്വ മിലി ചന്ദ്ര നന്ദിയും രേഖപ്പെടുത്തി.

രാമകൃഷ്‌ണ മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ ബിജെപി കണ്ണൂർ സൗത്ത് ജില്ല സെക്രട്ടറി പ്രീത പ്രദീപ് കണ്ണൂർ സൗത്ത് ജില്ല ട്രഷറർ അനിൽകുമാർ തലശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് കെ അജേഷ് മണ്ഡലം ജനറൽ സെക്രട്ടറി എ പി നിഷാന്ത് തുടങ്ങിയവർ നേതൃത്വവും നൽകി.

വളരെ പുതിയ വളരെ പഴയ