തലശേരി: അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകൾക്കായി കൊച്ചി വണ്ടർലായിലേക്ക് പ്രത്യേക വിനോദയാത്ര ഒരുക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. കുറഞ്ഞ നിരക്കിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്ന ഈ പാക്കേജ് മാർച്ച് ഏഴിന് രാത്രി പത്തിന് തലശേരിയിൽനിന്ന് പുറപ്പെട്ട്, ഒമ്പതിന് രാവിലെ അഞ്ചിന് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വണ്ടർലാ ട്രിപ്പിന് പുറമെ മാർച്ചിൽ സഞ്ചാരികൾക്കായി വിപുലമായ മറ്റ് പാക്കേജുകളും തലശേരി യൂണിറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന യാത്രകൾ താഴെ പറയുന്നവയാണ്:
* നിലമ്പൂർ: മാർച്ച് 1, 14, 29.
* വയനാട്: മാർച്ച് 8, 22.
* മൂന്നാർ: മാർച്ച് 13, 27.
* മറ്റ് പ്രധാന ട്രിപ്പുകൾ: ഗുരുവായൂർ (മാർച്ച് 13), കൊല്ലൂർ മൂകാംബിക (മാർച്ച് 14), ഗവി (മാർച്ച് 23), കൊച്ചി കപ്പൽ യാത്ര (മാർച്ച് 28).
യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും 9497879962 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
.jpg)