തലശ്ശേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ തദ്ദേശ ദിനാഘോഷം - 2026ന്റെ ഭാഗമായുള്ള മെഗാ ശുചീകരണ ക്യാമ്പയിൻ 2026 ഫിബ്രവരി 14 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് കൊടുവള്ളി പാലത്തിന് സമീപം നഗരസഭ ചെർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ഒ ടി ഷബീർ, വിവിധ വാർഡ് കൗൺസിലർമാർ,
ക്ലീൻ സിറ്റി മാനേജർ സുരേഷ് കുമാർ, വിവിധ ഡിവിഷൻ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

