Zygo-Ad

പോസിബിലിറ്റീസ് ഇന്നോവേറ്റേഴ്സ്' കോൺവൊക്കേഷൻ

 


തലശ്ശേരി : വിദ്യാഭ്യാസം, സാമൂഹിക പ്രതിബദ്ധത, മാനവിക മൂല്യങ്ങൾ എന്നിവ മുൻനിർത്തി പോസിറ്റീവ് മാറ്റങ്ങൾ സൃഷ്ടിക്കുന്ന ചേഞ്ച് മേക്കേഴ്സിനെ രൂപപ്പെടുത്തുക എന്ന  പോസിറ്റീവ് ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പോസിറ്റീവ് പോസിബിലിറ്റീസ് തലശ്ശേരി പിലാക്കൂലിലെ കെയർ ആൻഡ് ക്യൂർ ഹാളിൽ ‘പോസിബിലിറ്റീസ് ഇന്നോവേറ്റേഴ്സ് കോൺവൊക്കേഷൻ 2026’ സംഘടിപ്പിച്ചു.

പത്മശ്രീ ഹരേക്കല ഹജബ്ബ മുഖ്യാതിഥിയായ പരിപാടയിൽ സിജി സി ഇ ഇ ഡയറക്ടർ ഡോ. ജയഫറലി അലിച്ചെത്ത്, പരിവാർ കേരള മുൻ സംസ്ഥാന പ്രസിഡന്റ് കരുണാകരൻ എം പി, കടവത്തൂർ മൈത്രി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ആരതി രാമചന്ദ്രൻ, പാനൂർ യെസ് അക്കാദമി പ്രിൻസിപ്പൽ നിവ്യ വിജയൻ കെ, ഹെൽത്ത് മലബാർ ഡോക്ടേഴ്‌സ് ഡയറക്ടറി ചീഫ് എഡിറ്റർ ഹമീദ് ബൊർക്കല, കെയർ ആൻഡ് ക്യൂർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, മുഹമ്മദ് നിസാർ പടിപ്പുരക്കൽ എന്നിവർ പങ്കെടുത്തു. പോസിറ്റീവ് പോസിബിലിറ്റീസ് ഡയറക്ടർ സിറാജുദ്ദീൻ പറമ്പത്ത് ആമുഖ ഭാഷണവും സി ഒ ഒ തസ്ലീമ ഷരീഫ് ഉപസംഹാരവും നിർവഹിച്ചു.


കായംകുളം മുതൽ പയ്യന്നൂർ വരെയുള്ള വിവിധ പ്രദേശങ്ങളിൽ നിന്നും 26 പേര് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച ടീമംഗങ്ങളെ ആദരിച്ചു.

പിലാക്കൂൽ മദ്രസത്തുൽ ഇസ്‌ലാമിയ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രമുഖ പരിശീലകനും ഗ്രന്ഥകർത്താവുമായ സിറാജുദ്ദീൻ പറമ്പത്ത്  രചിച്ച 'എൻ മനമേ, നീയെൻ ദാസനാണ്; അധിപനല്ല' എന്ന രക്ഷിതാക്കൾക്കുള്ള പോക്കറ്റ് കൈപ്പുസ്തകം രക്ഷിതാക്കൾക്ക് സ്നേഹസമ്മാനമായി വിതരണം ചെയ്യുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിന് പത്മശ്രീ ഹരേക്കല ഹജബ്ബ തുടക്കം കുറിച്ചു. ഹമീദ് ബോർക്കള പ്രസംഗം പരിഭാഷപ്പെടുത്തി

സ്കൂൾ മാനേജർ സി എ അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മിസ്റ്റർസ് ഹസ്ന ടീച്ചർ, പി ടി എ പ്രസിഡന്റ് റഷ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ്‌ സി ഒ ടി തുടങ്ങിയവർ സംസാരിച്ചു. പോസിറ്റീവ് പോസിബിലിറ്റീസ് ഡയറക്ടർ സിറാജുദ്ദീൻ പറമ്പത്ത് സ്നേഹ സമ്മാന വിതരണ പദ്ധതി വിശദീകരിച്ചു.

വളരെ പുതിയ വളരെ പഴയ