Zygo-Ad

മാളിയേക്കൽ മഷൂദ് അനുസ്മരണം നടത്തി


തലശ്ശേരി: ജവഹർ കൾച്ചറൽ ഫോറം-തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ മാളിയേക്കൽ മഷൂദിൻ്റെ 24 മത് ചരമ വാർഷികാചരണം നടത്തി.

 തലശ്ശേരിയിലെ പഴയ കാല മ്യൂസിക്ക് ക്ലബ്ബിന്റെ സ്ഥാപകനും ഒട്ടേറെ ശിഷ്യ ഗണങ്ങളെ തലശ്ശേരിക്ക് സംഭാവന ചെയ്ത വ്യക്തിത്വമായിരുന്നു മാളിയേക്കൽ മഷൂദ്.

 അനുസ്മരണ സമ്മേളനം അക്കാദമി സ്റ്റും, എഴുത്തുകാരനുമായ ശശികുമാർ കല്ലിടുംബിൽ ഉദ്ഘാടനം ചെയ്തു.

കെ.ശിവദാസൻ അധ്യക്ഷത വഹിച്ചു. പ്രൊഫ.എ.പി.സുബൈർ, പ്രൊഫ.ദാസൻ പുത്തലത്ത്, ഉസ്മാൻ പി. വടക്കുമ്പാട്, സുരേന്ദ്രൻ കൂവക്കാട്, മാളിയേക്കൽ അബ്ബാസ്, ജയൻ പരമേശ്വരൻ , ജാഫർ ജാസ്, അനില പി.പി. വി , എം.വി.സതീശൻ, വി. കെ വി. മൺസൂർ മട്ടാമ്പ്രം, കെ.പി.രൻജിത്ത് കുമാർ, കബീർ ഇബ്രാഹിം, ദിവാകരൻ പാലയാട് തുടങ്ങിയവർ പ്രസംഗിച്ചു. 

കെ. മുസ്തഫ സ്വാഗതവും, അഫ്സൽ പള്ളിത്താഴ നന്ദിയും പറഞ്ഞു. നർത്തകിയും കാഥിക യും അഭിനേത്രിയുമായ അനില പി.പി.യെ ഉപഹാരവും പൊന്നാടയും നൽകി പ്രൊഫ. ദാസൻ പുത്തലത്ത ആദരിച്ചു. 

തുടർന്ന് മാളിയേക്കൽ മഷൂദിന്റെ സ്മരണകൾക്ക് മുമ്പിൽ ഗസൽ ഗായകൻ കബീർ ഇബ്രാഹിമിൻ്റെ ഗസൽ ആലപനവും അരങ്ങേറി.

തലശ്ശേരിയിലെ ശ്യാം സ്റ്റുഡിയോ സ്ഥാപകനും. ഫോട്ടോഗ്രാഫറുമായ ശ്യാം സുന്ദറിന്റെ നിര്യാണത്തിൽ മൗനം ആചരിച്ചു അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടികൾ തുടങ്ങിയത്

വളരെ പുതിയ വളരെ പഴയ