Zygo-Ad

വിദ്യാഭ്യാസം സാംസ്കാരിക ഉന്നമനത്തിന് ഉപകരിക്കണം: നിയമസഭാ സ്പീക്കർ


തലശ്ശേരി : പഠനത്തോടൊപ്പം വിദ്യാഭ്യാസേതര പ്രവർത്തനങ്ങളിൽ കൂടി വിദ്യാർത്ഥികളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തി സാംസ്കാരിക ഉന്നമനത്തിന് പ്രേരണ പുലർത്തുവാൻ അധ്യാപകരും രക്ഷിതാക്കളും പരിശ്രമിക്കണമെന്ന് കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പ്രസ്താവിച്ചു.

സി കെ പി ചെറിയ മമ്മു കേയി പൊതുപ്രവർത്തകർക്ക് നല്ല മാതൃകയും ഊഷ്മളമായ സാമൂഹിക ബന്ധം സജീവമാക്കുവാൻ നിതാന്ത ജാഗ്രത പുലർത്തിയ നേതാവാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

മദ്രാസ തഅലിമുൽ അവാം യുപി സ്കൂളിൽ നിർമ്മിച്ച സി കെ പി ചെറിയ മമ്മു കേയി ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മാനേജർ അഡ്വ. പി വി സൈനുദീൻ അധ്യക്ഷത വഹിച്ചു. 

വിരമിച്ച പ്രധാന അധ്യാപകൻ ടി പി അബ്ദുൽ സലാം മാസ്റ്റർക്കുള്ള ഉപഹാരം മുൻസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ വിതരണം ചെയ്തു. മികച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ വാർഡ് കൗൺസിലർ ടി എം റൂബ്സീന വിതരണം ചെയ്തു.

പി കെ ഷാഹുൽ ഹമീദ് കേയി സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി എം ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു. 

സി കെ പി മമ്മു, അഡ്വ. എം വി മുഹമ്മദ് സലീം , എം ഫൈസൽ ഹാജി , സി ഇഖ്ബാൽ , ഫാസിന ടി സി പി , അഫ്സൽ വി പി എന്നിവർ പ്രസംഗിച്ചു. പ്രധാന അധ്യാപകൻ ഒ. അബ്ദുള്ള മാസ്റ്റർ സ്വാഗതവും എം ഹാജറ ടീച്ചർ കൃതജ്ഞതയുടെ രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ