തലശ്ശേരി: തലശ്ശേരിയിലെ പ്രശസ്‌ത ഫോട്ടോഗ്രാഫറും ശ്യാം ഫോട്ടോസ് ഉടമയുമായ കായ്യത്ത് റോഡ് ഗേള്‍സ് സ്കൂളിന് സമീപം മുണ്ടങ്ങാടൻ ഹൗസില്‍ എം.ശ്യാംസുന്ദർ (75) വിട പറഞ്ഞു.
1980കളില്‍ തലശ്ശേരിയില്‍ വിവിധ പത്രങ്ങള്‍ക്ക് വേണ്ടി ഫോട്ടോയെടുത്തിരുന്നത് ശ്യാംസുന്ദറാ യിരുന്നു. ടെമ്പിള്‍ഗേറ്റ് തീവണ്ടി ദുരന്തം.
പാനൂർ എസ്.ഐയായിരുന്ന സോമൻ കേസില്‍ ശിക്ഷിക്കപ്പെട്ട പോലീസുകാരായ പ്രതികളെ കോടതിയില്‍ നിന്ന് പുറത്തു കൊണ്ടു വരുന്നത് തുടങ്ങിയ ശ്രദ്ധേയമായ ഫോട്ടോകള്‍ അദേഹം പകർത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു.
ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്, സി.പി.എം തലശ്ശേരി ലോക്കല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: വി.കെ.പ്രേമജ. മക്കള്‍: ബില്‍ഹാൻ, ബിമല്‍ സഹോദരങ്ങള്‍: വേണുഗോപാല്‍, ഉമാനാഥ്, ശിവാനന്ദൻ, വിശ്വനാഥൻ, വിഷ്ണു പ്രസാദ്, പരേതനായ ജയകൃഷ്ണൻ.
