Zygo-Ad

മമ്മാക്കുന്ന് - മേലൂർ റോഡിൽ നിയന്ത്രണം വിട്ട കാര്‍ പറമ്പിലേക്ക് പാഞ്ഞു കയറി: ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


മമ്മാക്കുന്ന്: മമ്മാക്കുന്ന് - മേലൂർ റോഡിലെ പുഞ്ചിരി മുക്കിന് സമീപം കാർ അപകടത്തില്‍പ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കാർ റോഡരികിലെ പറമ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കാർ ഓടിച്ചിരുന്ന ഡ്രൈവർ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. 

കുത്തനെയുള്ള ഇറക്കത്തില്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. പരിസരവാസികള്‍ രക്ഷാപ്രവർത്തനം നടത്തി.

വളരെ പുതിയ വളരെ പഴയ