വടകര: രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നു നല്‍കിയെന്ന ആരോപണത്തില്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ എസ്ഡിപിഐ വടകര മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി.
സമരം എസ് ഡി പി ഐ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.
രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത് ഗുരുതരമായ വീഴ്ച്ചയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുകയും സർവീസില്‍ നിന്ന് പുറത്താക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
വടകര മുനിസിപ്പല്‍ പ്രസിഡന്റ് ഷാജഹാൻ കെ വി പി അധ്യക്ഷത വഹിച്ച സമരത്തില്‍ സെക്രട്ടറി മഷ്ഹൂദ് കെ പി സ്വാഗതം പറഞ്ഞു, സവാദ് വടകര, മുസ്തഫ അറക്കിലാട് എന്നിവർ സംസാരിച്ചു.
റഹീം എം അഷ്‌കർ എം വി, ഷാജഹാൻ പി വി, ഗഫൂർ പുത്തൂർ, ഷാനവാസ് പി കെ, ഷഫീഖ് കെ കെ, നിസ്തർ സി എ, ഹാഷിദ് ഖാലിദ്, സജീർ എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കി.
