തലശ്ശേരി: ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട് തലശ്ശേരി രജിസ്ട്രാർ ഓഫീസിൽ എത്തിച്ചേരുന്ന വയോജനങ്ങൾക്ക് വേണ്ടി വീൽ ചെയർ കൈമാറി.
സബ് രജിസ്ട്രാർ ജയേഷ് പൊയ്യിൽ വീട്ടിലിന് ട്രസ്റ്റ് ചെയർമാൻ എംപി അരവിന്ദാക്ഷൻ കൈമാറി. മേജർ പി ഗോവിന്ദൻ, പി. വി ലക്ഷ്മണൻ, കെ എസ് ശ്രീനിവാസൻ, ടി എം ദിലീപ് കുമാർ. എ പ്രദീപൻ എന്നിവർ സംബന്ധിച്ചു.
