Zygo-Ad

തലശ്ശേരിയിലെ ജനകീയ ഡോക്ടർ ചന്ദ്രശേഖരൻ നിര്യാതനായി; കുറിപ്പടിയിലെ ആദ്യ മരുന്ന് 'നടത്തം' എന്ന് കുറിച്ച വേറിട്ട വ്യക്തിത്വം


 തലശ്ശേരി: പ്രശസ്ത ഫിസിഷനും ഡയബറ്റോളജിസ്റ്റുമായ തിരുവങ്ങാട് ഹരിപ്രസാദത്തിൽ ഡോ. ചന്ദ്രശേഖരൻ (73) നിര്യാതനായി. ദീർഘകാലം കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിച്ച ശേഷം വി.ആർ.എസ് സ്വീകരിച്ച് തലശ്ശേരിയിലെ സ്വന്തം വസതിയിൽ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു.

രോഗികൾക്ക് ഏറ്റവും കുറഞ്ഞ മരുന്ന് മാത്രം നൽകുകയും, കുറിപ്പടിയിൽ ഒന്നാമത്തെ മരുന്നായി 'നടത്തം' എന്ന് മലയാളത്തിൽ എഴുതിക്കൊടുക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ ശൈലി തലശ്ശേരിയിലെ ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി. അസുഖബാധിതനായിരുന്ന വേളയിൽ പോലും രോഗികളെ പരിചരിക്കാനുള്ള വലിയ മനസ്സും കർമ്മോത്സുകതയും അദ്ദേഹം പുലർത്തിയിരുന്നു.

കുടുംബം:

കോടിയേരിയിലെ പരേതരായ കെ. കുഞ്ഞിക്കണ്ണൻ നായരുടെയും പറമ്പത്ത് മാധവി അമ്മയുടെയും മകനാണ്.

 * ഭാര്യ: വി.പി. രാധ (റിട്ട. നഴ്‌സിംഗ് സൂപ്രണ്ട്).

 * മക്കൾ: പ്രിയ (മുംബൈ), രാഹുൽ (സീറം ഇൻസ്റ്റിറ്റ്യൂട്ട്, പൂനെ).

 * മരുമക്കൾ: ദീപക് (മുംബൈ), അമൃത (അധ്യാപിക, പൂനെ).

 * സഹോദരങ്ങൾ: പി. ശാന്തകുമാരി, പി. പ്രഭാകരൻ, പി. പ്രേമകുമാരി, പരേതനായ പി. രാജേന്ദ്രൻ.

സംസ്കാരം: നാളെ (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ നടക്കും.


വളരെ പുതിയ വളരെ പഴയ