Zygo-Ad

തീരദേശ ഹൈവേ: അലൈൻമെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് തലശ്ശേരിയിൽ നാളെ വ്യാപാരികളുടെ ഉപവാസ സമരം

 


തലശ്ശേരി: നിർദിഷ്ട തീരദേശ ഹൈവേ തലശ്ശേരി നഗരത്തിലൂടെ കടന്നുപോകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നഗരത്തെ ഒഴിവാക്കി പാത പുനർനിർണ്ണയിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടണ വ്യാപാര തൊഴിൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും. തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് സമരം നടക്കുക.

നിലവിലെ പാത നഗരത്തിലെ വ്യാപാര മേഖലയെയും തൊഴിലിനെയും ദോഷകരമായി ബാധിക്കുമെന്നാണ് സമിതിയുടെ വാദം. ഇതിനോടകം നടത്തിയ ഒപ്പുശേഖരണത്തിന്റെയും പ്രതിഷേധ യോഗങ്ങളുടെയും തുടർച്ചയായാണ് ഉപവാസ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി നിർവ്വഹിക്കും. വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം എം.എ. ഹമീദ് ഹാജി ചടങ്ങിൽ സംസാരിക്കും.

വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ കെ.എൻ. പ്രസാദ്, ഭാരവാഹികളായ പി.കെ. നിസാർ, പി.പി. കബീർ, ഇ.എ. ഹാരീസ്, അനൂപ് കുമാർ, സി.പി. അഷറഫ്, ടി.കെ. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് വ്യാപാരി സംഘടനകളുടെ തീരുമാനം.

 

വളരെ പുതിയ വളരെ പഴയ