Zygo-Ad

വി.ഡി. സതീശന്റെ പുതുയുഗ യാത്ര: എരഞ്ഞോളി പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ സംഘടിപ്പിച്ചു


എരഞ്ഞോളി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് ഫെബ്രുവരി 9-ന് തലശ്ശേരിയിൽ നൽകുന്ന സ്വീകരണ പരിപാടി വൻ വിജയമാക്കാൻ എരഞ്ഞോളി പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ തീരുമാനിച്ചു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ സുശീൽ ചന്ദ്രോത്ത് അധ്യക്ഷത വഹിച്ച യോഗം കെ.പി.സി.സി മെമ്പർ സജീവ് മാറോളി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിച്ച മുഴുവൻ പേരെയും ചടങ്ങിൽ ആദരിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ അഡ്വ. സി.ജി. അരുൺ ഉപഹാരങ്ങൾ വിതരണം ചെയ്തു. ഇ.ജി. ശാന്ത, അഡ്വ. കെ.സി. രഘുനാഥ്, മനോജ് നാലാംകണ്ടതിൽ, എം.പി. സുധീർ ബാബു, ടി. ഷഫീർ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു. വരാനിരിക്കുന്ന സ്വീകരണ പരിപാടിയിൽ പഞ്ചായത്തിൽ നിന്നും പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.


വളരെ പുതിയ വളരെ പഴയ