Zygo-Ad

അപകടമാംവിധം റീൽസ് ചിത്രീകരണം: തലശ്ശേരിയിൽ ഓടുന്ന ബസ്സുകളുടെ പിറകിൽ കയറി വിദ്യാർത്ഥികളുടെ പരാക്രമം: പരാതി നൽകാൻ ഒരുങ്ങി ജീവനക്കാർ


തലശ്ശേരി: തലശ്ശേരിയിൽ അത്യന്തം അപകടകരമായ റീൽസ് ചിത്രീകരണവുമായി വിദ്യാർത്ഥികൾ. തലശ്ശേരി മുബാറക്ക് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് തലശ്ശേരി - വടകര റൂട്ടിലോടുന്ന ബസുകളുടെ പിന്നിൽ കയറി റീൽസ് ചിത്രീകരിച്ചത്.

ഓടുന്ന ബസ് നിർത്തി കണ്ടക്ടർ കുട്ടികളെ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സൈക്കിളിൽ ത്രിബിൾ കയറി തിരക്കേറിയ റോഡിലൂടെ ഓടിക്കുന്ന ദൃശ്യങ്ങളും കുട്ടികൾ തന്നെ പുറത്തുവിട്ട റീൽസിലുണ്ട്. 

തിരക്കേറിയ റോഡിലെ റീൽസ് ചിത്രീകരണം നെഞ്ചിടിപ്പോടെയെ കണ്ടു നിൽക്കാനാകൂ. സ്‌കൂളുകളിൽ മൊബൈലുകൾക്ക് കർശന വിലക്കുള്ളപ്പോഴാണ് വിദ്യാർത്ഥികളുടെ ഇത്തരത്തിലുള്ള സാഹസിക പ്രകടനങ്ങൾ റോഡിൽ അരങ്ങേറുന്നത്.

വളരെ പുതിയ വളരെ പഴയ