വടകര: വടകരയിൽ പുതിയ സ്റ്റാൻഡിന് സമീപമുള്ള ആര്യഭവൻ ഹോട്ടലിൽ തീപിടുത്തം.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഹോട്ടലിന്റെ അടുക്കളയിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. പുക പരിസരമാകെ പടർന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി.
നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഗ്യാസ് സിലിണ്ടറിലെ ചോർച്ചയാണ് തീപിടുത്തത്തിന് കാരണം. വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
