Zygo-Ad

എല്‍.ഡി.എഫ് ഭരിക്കുന്ന കടമ്പൂരില്‍ രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനം യു.ഡി.എഫിന്


കടമ്പൂർ : എല്‍ഡിഎഫ് ഭരിക്കുന്ന കടമ്പൂർ ഗ്രാമപഞ്ചായത്തില്‍ രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം യുഡിഎഫിന് ലഭിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായി സോനാ രാജീവനും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായി പ്രസീത പ്രേമരാജിനെയും തെരഞ്ഞെടുത്തു.

ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

വളരെ പുതിയ വളരെ പഴയ