തലശ്ശേരി: തലശ്ശേരിയിൽ വൻ കഞ്ചാവുവേട്ട: 5 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി കുയ്യാലിയിൽ വച്ച് എക്സൈസിന്റെ പിടിയിലായി.
തലശ്ശേരിയിലെ എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന്റെ നേതൃത്വത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ രാജീബ് ദാസിനെയാണ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. കുയാലി റെയിൽവേ ഗേറ്റ് പരിസരത്ത് വെച്ചാണ് ഇയാൾ അറസ്റ്റിലായത്.
എക്സൈസ് കമ്മീഷണർ സക്വാഡംഗങ്ങളായ ജലീഷ് പി, ബിനീഷ് കെ എന്നിവർക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ലഹരി വിൽപ്പനക്കായി ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ചെറു പൊതികളാക്കി കഞ്ചാവ് കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി.
