Zygo-Ad

ട്രെയിനില്‍ ടിക്കറ്റ് പരിശോധകൻ്റെ ബാഗ് മോഷ്ടിച്ചു: തലശ്ശേരി സ്വദേശിയായ മധ്യവയസ്ക്കൻ അറസ്റ്റില്‍


തലശ്ശേരി: ട്രെയിനില്‍ ടിക്കറ്റ് പരിശോധകൻ്റെ ബാഗ് മോഷ്ടിച്ച സംഭവത്തില്‍ റെയില്‍വേ പ്രത്യേക സ്ക്വാഡ് മധ്യ വയ്സക്കനെ അറസ്റ്റ് ചെയ്തു.

തലശ്ശേരി ചിറക്കര സ്വദേശി സിറാജുദ്ദീനാ (54) ണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നിന് ആണ് സംഭവം. തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിലെ ടിക്കറ്റ് പരിശോധകൻ കോഴിക്കോട് സ്വദേശി വിജേഷിൻ്റെ ബാഗാണ് മോഷ്ടിക്കപ്പെട്ടത്.

തലശ്ശേരിക്കും കണ്ണൂരിനും ഇടയിലാണ് ബാഗ് മോഷ്ടിക്കപ്പെട്ടത്. ടാബ് ഉള്‍പ്പടെയുള്ള റെയില്‍വേ രേഖകള്‍ മോഷ്ടാവ് കണ്ണൂർ സ്റ്റേഷന് സമീപം റോഡില്‍ വലിച്ചെറിഞ്ഞിരുന്നു. ബാഗിലുണ്ടായിരുന്ന ഐ ഫോണ്‍ ഉള്‍പ്പെടെയുള്ളവ കിട്ടാനുണ്ട്. 

ബാഗ് മോഷ്ടിച്ച ശേഷം ഐ ഫോണ്‍ എടുത്ത് ബിപിസിഎല്‍ പെട്രോള്‍ സംഭരണ ശാലയ്ക്ക് സമീപം ബാഗ് വലിച്ചെറിയുന്നത് സിസി ടിവിയില്‍ നിന്ന് ലഭിച്ചിരുന്നു.

തുടർന്ന് സ്ക്വാഡ് നടത്തിയ അന്വേഷ ണത്തിലാണ് പ്രതിയെ പിടിച്ചത്. തലശ്ശേരിയില്‍ നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്‌. ബാഗ് മോഷ്ടിച്ച്‌ കണ്ണൂരില്‍ ഇറങ്ങുകയായിരുന്നു.

 ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗീസ്, എസ്‌ഐമാ രായ എ.പി. ദീപക്, സുനില്‍കുമാർ, റെയില്‍വേ എസ്‌ഐ കെ. സുനില്‍കുമാർ ഉള്‍പ്പെടെയുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

വളരെ പുതിയ വളരെ പഴയ