Zygo-Ad

യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി


തലശ്ശേരി: ഐക്യ ജനാധിപത്യ മുന്നണി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രകടന പത്രിക പുറത്തിറക്കി.

"വരണം യു ഡി എഫ് , വളരണം തലശ്ശേരി" എന്ന മുദ്രാവാക്യം ഉയർത്തിയുള്ളതാണ് പ്രകടന പത്രിക.

എൽ എസ് പ്രഭു മന്ദിരത്തിൽ നടന്ന ചടങ്ങിൽ

കെപിസിസി ട്രഷറർ വി.എ നാരായണൻ , ജില്ല മുസ്ലീം ലീഗ് വൈ: പ്രസിഡണ്ട് അഡ്വ: കെ.എ.ലത്തീഫിന് നൽകി പ്രകാശനം ചെയ്തു. എൻ. മഹമൂദ് അദ്ധ്യക്ഷത വഹിച്ചു.

സജീവ് മാറോളി, വി.രാധാകൃഷ്ണൻ മാസ്റ്റർ, അഡ്വ: ടി.ആസഫലി, കെ.സി അഹമ്മദ്, എം.പി. അരവിന്ദാക്ഷൻ, അഡ്വ: സി.ടി.സജിത്ത്, ഇ.വി ജയകൃഷ്ണൻ, പി.വി.രാധാകൃഷ്ണൻ, സി.കെ.പി.മമ്മു, അഡ്വ കെ.സി.രഘുനാഥ്, അനസ് ചാലിൽ, ഉച്ചുമ്മൽ ശശി, കെ.ജയരാജൻ, എം.നസീർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ