Zygo-Ad

തലശ്ശേരി നഗരസഭാ ജീവനക്കാരനെ എരഞ്ഞോളി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

 


തലശ്ശേരി: തലശ്ശേരി നഗരസഭയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരനും എൻജിഒ യൂണിയൻ തലശ്ശേരി ഏരിയാ കമ്മിറ്റിയംഗവുമായ എസ്. പ്രത്യുഷിനെ (35) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. താഴെ ചമ്പാട് വിന്നേഴ്‌സ് കോർണറിലെ ഗോവിന്ദ സദനത്തിൽ താമസക്കാരനാണ് അദ്ദേഹം.

എരഞ്ഞോളി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

പാനൂർ കെ.കെ.വി. ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അധ്യാപകനും എസ്.ഇ.ആർ.ടി. റിസോഴ്സ് പേഴ്‌സണുമായ കെ.കെ. സുരേഷ് ബാബു, പാലയാട് സെൻട്രൽ ജൂനിയർ ബേസിക് സ്‌കൂൾ റിട്ട. അധ്യാപിക പ്രഭാവതി എന്നിവരാണ് മാതാപിതാക്കൾ.

ഭാര്യ: അബിന (പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ജൂനിയർ ക്ലർക്ക്). ഹൃദയാണ് ഏക മകൾ. സഹോദരൻ: എസ്. പ്രസൂൺ (എഞ്ചിനീയർ, ഹെല്ല കോയമ്പത്തൂർ)



വളരെ പുതിയ വളരെ പഴയ