പിണറായി: വെറുമൊരു ടൂർ ഓപ്പറേറ്റർ എന്നതിലുപരി, ഓരോ യാത്രാ പ്രേമിക്കും ഒരു വിശ്വസ്ത 'സഞ്ചാര കൂട്ടാളി' (The Real Travelmate) എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട് പിണറായി ആസ്ഥാനമായുള്ള ‘സവാരി’ അതിവേഗം വളരുകയാണ്.
യാത്രകളെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒരുകൂട്ടം യുവ സംരംഭകരുടെ കൂട്ടായ്മ, തങ്ങളുടെ വിപുലമായ പ്രവർത്തനത്തിൻ്റെ അഞ്ചാം വാർഷികത്തിൻ്റെ നിറവിലാണ് ഇപ്പോൾ. സാധാരണക്കാർക്ക് താങ്ങാവുന്ന കുറഞ്ഞ ബഡ്ജറ്റിൽ പ്രീമിയം നിലവാരമുള്ള യാത്രാനുഭവങ്ങൾ ഒരുക്കുക എന്ന കാഴ്ചപ്പാടാണ് സവാരിയുടെ വിജയമന്ത്രം.
ക്രിസ്തുമസ് അവധിക്കാല പാക്കേജുകളുടെ ബുക്കിങ് ആഴ്ചകൾക്ക് മുന്നേ പൂർത്തിയാക്കിയ സവാരി, ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള വേനലവധിക്കാല സഞ്ചാര പദ്ധതികളുടെ രജിസ്ട്രേഷനുകൾക്ക് നിലവിൽ തുടക്കമിട്ടിരിക്കുകയാണ്.
സാധാരണക്കാരൻ്റെ വിമാനയാത്രാ സ്വപ്നം
കേരളത്തിലെ ട്രാവൽ രംഗത്ത് സവാരിക്ക് ഒരു പ്രത്യേക ഇടം നേടിക്കൊടുത്തത് അവരുടെ വിമാനയാത്രാ പാക്കേജുകളാണ്. വിമാന യാത്രയെന്നത് ഒരു വിഭാഗം ആളുകളുടെ മാത്രം സ്വകാര്യ വിഷയമല്ല എന്ന പ്രഖ്യാപനത്തോടെ, വിവിധ ജില്ലകളിലെ 100-ൽ അധികം വരുന്ന വായനശാല, ക്ലബ്ബ്, കുടുംബശ്രീ, സീനിയർ സിറ്റിസൺ ഫോറം തുടങ്ങിയ കൂട്ടായ്മകൾക്കായി സവാരി ഏകദിന വിമാന യാത്രാ പാക്കേജുകൾ സംഘടിപ്പിച്ചു.
കേരളത്തിലെ നാല് എയർപോർട്ടുകളിൽ നിന്നും ബാംഗ്ലൂർ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള ഈ ഉദ്യമത്തിലൂടെ നിരവധി പേർക്ക് ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചു.
യാത്രക്ക് ആവശ്യമായ ട്രെയിൻ/വിമാന ടിക്കറ്റുകൾ, 4 സ്റ്റാർ നിലവാരമുള്ള താമസം, രുചികരമായ ഭക്ഷണം, എല്ലാ പ്രവേശന ടിക്കറ്റുകൾ, സവാരിയുടെ സ്വന്തം മലയാളി ടൂർ മാനേജർമാരുടെ സേവനം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഇവരുടെ എല്ലാ പാക്കേജുകളും.
ഇന്ത്യയുടെ ആത്മാവിലൂടെ ഒരു യാത്ര
രാജ്യത്തിനകത്തുള്ള സവാരിയുടെ പാക്കേജുകൾ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം ഉൾക്കൊള്ളുന്നവയാണ്:
വടക്കൻ പ്രൗഢി: താജ്മഹലും ചെങ്കോട്ടയും ഉൾപ്പെടുന്ന ആഗ്ര-ഡൽഹി യാത്ര, സുവർണ്ണക്ഷേത്രത്തിൻ്റെ വിശുദ്ധി നിറഞ്ഞ അമൃത്സർ, മഞ്ഞുമൂടിയ മലനിരകളിലൂടെ ഡൽഹി-മനാലി യാത്ര, പുണ്യനഗരങ്ങളായ അയോദ്ധ്യ, വാരണാസി, പ്രയാഗ് രാജ് എന്നിവ ഉൾപ്പെടുന്ന യാത്ര.
പടിഞ്ഞാറൻ കാഴ്ചകൾ: രജപുത്ര പൈതൃകം ഉറങ്ങുന്ന രാജസ്ഥാൻ, നഗരത്തിൻ്റെ തിരക്കും പ്രശാന്തതയും ഒരുപോലെ നൽകുന്ന മുംബൈ, അജന്ത - എല്ലോറ ഗുഹാചിത്രങ്ങളുടെ വിസ്മയം.
സഞ്ചാര വിസ്മയം: കല്ലിലും ഗുഹകളിലും കൊത്തിയ ദക്ഷിണേന്ത്യൻ ചരിത്രത്തിൻ്റെയും ശിൽപ്പചാരുതയുടെയും വിസ്മയക്കാഴ്ചകളാണ് ഹംപി - ബദാമി യാത്ര. പോർച്ചുഗീസ് പാരമ്പര്യത്തിൻ്റെ മനോഹാരിതയും, ശാന്തമായ കടൽത്തീരങ്ങളും ചേർന്ന വിനോദത്തിൻ്റെയും ആഘോഷത്തിൻ്റെയും അനുഭവമാണ് ഗോവ യാത്ര.
കൂടാതെ, കശ്മീർ, ആസാം-മേഘാലയ, ഒറീസ-കൽക്കത്ത, ആൻഡമാൻ, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ എല്ലാ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കും സവാരി പാക്കേജുകൾ ഒരുക്കുന്നുണ്ട്.
സാധാരണക്കാർക്ക് വിദേശ യാത്രകൾ സാധ്യമാക്കികൊണ്ട്, വിസയില്ലാതെ സഞ്ചരിക്കാൻ പറ്റുന്ന മലേഷ്യ, തായ്ലാന്റ് എന്നിവിടങ്ങളിലേക്ക് നിരവധി പേരാണ് ഇതിനകം സവാരിയിലൂടെ യാത്ര ചെയ്തത്. ഈ യാത്രാ പാക്കേജുകൾക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്.
കൂടുതൽ ലക്ഷ്വറി അനുഭവങ്ങൾ തേടുന്നവർക്കായി യൂറോപ്പ്, റഷ്യ, ചൈന, വിയറ്റ്‌നാം, സിംഗപ്പൂർ-മലേഷ്യ, ഈജിപ്ത്, അസർബൈജാൻ, കസാഖിസ്ഥാൻ, ഫിലിപ്പീൻസ്, ബാലി, ഭൂട്ടാൻ തുടങ്ങി പന്ത്രണ്ടോളം വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകളുടെ രജിസ്‌ട്രേഷനും ഡിസംബർ 10ന് ആരംഭിക്കുകയാണ്. യാത്രകളുടെ ബുക്കിങ്ങിന്: 9072669661
ഹോസ്പിറ്റാലിറ്റി രംഗത്തേക്ക്: സവാരി റിസോർട്‌സ്
യാത്രാ രംഗത്തെ വിജയകരമായ നാല് വർഷത്തെ പ്രവർത്തനത്തിന് ശേഷം ഹോസ്പിറ്റാലിറ്റി രംഗത്തേക്കും സവാരി ചുവടു വെച്ചിരിക്കുകയാണ്. വയനാട് ബാണാസുര അണക്കെട്ടിനും മീൻമുട്ടി വെള്ളച്ചാട്ടത്തിനും ഇടയിലായി ആരംഭിച്ച ‘സവാരി റിസോർട്‌സ്’ നവംബർ ഒന്നിന് പ്രവർത്തനം തുടങ്ങി.
വയനാടിന്റെ മനോഹാരിതയിൽ തിരക്കുകളിൽ നിന്നും മാറി മനസ്സിന് ശാന്തത നൽകുന്ന ഒരനുഭവമാണ് റിസോർട്ട് നൽകുന്നത്. റിസോർട്ട് ബുക്കിങ്ങിന്: 7510922220
പിണറായി, പയ്യന്നൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി ബ്രാഞ്ചുകൾ ഉള്ള സവാരി കോഴിക്കോടേക്കും ഡൽഹിയിലേക്കും പ്രവർത്തന മേഖല വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്.
