Zygo-Ad

കോൺഗ്രസ്സ് ഓഫീസ് അക്രമം, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം: മുസ്‌ലിം ലീഗ്


തലശ്ശേരി: മഠത്തും ഭാഗത്തെ കോൺഗ്രസ്സ് ഓഫീസ് തകർത്ത മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി യുഡിഎഫ് മുന്നിട്ടിറങ്ങും.

ജനഹിതം മാനിക്കാനും പ്രദേശത്തെ സൗഹാർദ്ധ അന്തരീക്ഷം നിലനിർത്താനും എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ക്രിമിനൽ സംഘങ്ങളുടെ അഴിഞ്ഞാട്ടം നാട്ടിലെ സമാധാന അന്തരീക്ഷം വഷളാക്കും 

ജയ പരാജയങ്ങൾ ജനാധിപത്യത്തിൻ്റെ ഭാഗമാണ് ജനങ്ങളാണ് ജനാധിപത്യത്തിൻ്റെ കാവൽക്കാർ അവരുടെ തീരുമാനങ്ങളെ വെല്ലുവിളിച്ച് എല്ലാം തച്ചുതകർക്കാം എന്നു കരുതുന്നത് വ്യാമോഹം മാത്രമാണ്. 

ഓഫീസ് ആക്രമണം നടത്തിയവരെ ഉടൻ പിടികൂടാൻ ബന്ധപ്പെട്ടവർ തയ്യാറാവണം

മേൽ സംഭവത്തിൽ എരഞ്ഞോളി പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതൃയോഗം ശക്തമായി പ്രതിഷേധിച്ചു. എ കെ മഹമൂദ്, അസീസ് വടക്കുമ്പാട്, കെ കെ ലത്തീഫ്, എ കെ നസീർ , ഫസൽ ടി, ഷഫീർ ടി, കെ ഷഫീഖ്, ഹമീദ് ചന്ദ്രിക സംസാരിച്ചു

വളരെ പുതിയ വളരെ പഴയ