തലശ്ശേരി: ജവഹർ കൾച്ചറൽ ഫോറം - തലശ്ശേരി യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണ ഘടനാ ശിൽപ്പിയും പ്രഥമ ഇന്ത്യൻ നിയമ വകുപ്പു മന്ത്രിയുമായ ഭാരത രത്നം ഡോക്ടർ ബി ആർ അംബേദ്ക്കറുടെ ചരമ ദിനത്തിൽ അനുസ്മരണ സമ്മേളനം നടത്തി.
കെ. ശിവദാസൻ്റെ ആദ്ധ്യക്ഷതയിൽ അനുസ്മരണ സമ്മേളനം റവ.ഫാദർ ഡോജി.എസ് പ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
പ്രൊഫ ഏ.പി സുബൈർ ,പ്രൊഫ.ദാസൻ പുത്തലത്ത്, ഉസ്മാൻ പി.വടക്കുമ്പാട്, വി .കെ.വി റഹിം ,തച്ചോളി അനിൽ 'കെ.പി. രൻജിത്ത് കുമാർ, നടമ്മൽ രാജൻ പി. അശോക് കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.
കെ.മുസ്തഫ സ്വാഗതവും സുരേന്ദ്രൻ കൂവക്കാട് നന്ദിയും പറഞ്ഞു
ചെന്നൈയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലിറ്റിക്സ് മീറ്റിലും ബാംഗ്ലൂരിൽ നടന്ന 65 വയസ്സിന് മുകളിലുള്ളവരുടെ മീറ്റിലും പങ്കെടുത്തു വെള്ളി മെഡൽ നേടിയ എം.സി നിർമ്മല ( പിണറായി )യെ ചടങ്ങിൽ റവ. ഫാദർ ഡോക്ടർ ജി എസ് പ്രാൻസിസ് ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു
