Zygo-Ad

വികസന സെമിനാർ മുടക്കിയത് ഫാസിസ്റ്റ് ചിന്താഗതി : അഡ്വ. കെ എ ലത്തീഫ്

 


തലശ്ശേരി  : തലശ്ശേരി വികസന വേദി തലശ്ശേരിയിൽ ഇന്നലെ നടത്താനിരുന്ന വികസന സെമിനാർ തടഞ്ഞ തലശ്ശേരി മുനിസിപ്പാൽ ചെയർമാന്റെയുംസ്ഥലം എംഎൽഎയുടെയും നിലപാട് ഫാസിസ്റ്റ് ചിന്താഗതി ആണെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. കെ എ ലത്തീഫ് പറഞ്ഞു. തലശ്ശേരിയുടെ വികസനത്തെക്കുറിച്ച് പറയാൻ തങ്ങൾക്ക് മാത്രമേ അധികാരമുള്ളൂ എന്ന എംഎൽഎയുടെയും പാർട്ടിയുടെയും ധാരണ വിഡ്ഢിത്തമാണ്. സെമിനാറിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കി നിയമം പാലിച്ച് നടത്താൻ തീരുമാനിച്ച പരിപാടി ഇരുപത്തിനാലാം  മണിക്കൂറിൽ മുടക്കിയ കാടത്തത്തിനെതിരെ ഈ തെരഞ്ഞെടുപ്പിൽ ജനം വിധി എഴുതുമെന്നും അഡ്വ കെ എ ലത്തീഫ് പ്രസ്ഥാവനയിൽ ചൂണ്ടിക്കാട്ടി.

വളരെ പുതിയ വളരെ പഴയ