വടകര: വടകരയില്‍ കണ്ടക്ടർക്ക് ക്രൂര മർദ്ദനം. വട്ടോളി സ്വദേശി മാവുള്ള പറമ്പത്ത് ദിവാകരനാണ് പരിക്കേറ്റത്.
പിന്നോട്ടെടുക്കുന്ന ബസ് ഇടിക്കാതിരിക്കാൻ ട്രാക്കില്‍ നിന്നും മാറാൻ ആവശ്യപ്പെട്ടതിന് കണ്ടക്ടറെ യുവാവ് മർദിക്കുകയായിരുന്നു.
വടകര പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ കണ്ടക്ടറെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

