വയനാട്: വയനാട് പൊൻകുഴിയില്‍ വൻ എം.ഡി.എം.എ വേട്ട. കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റില്‍. പഴയങ്ങാടി 'മാട്ടൂല്‍ സെൻട്രല്‍ കപ്പാലം സ്വദേശി ബൈത്തുല്‍ ഫാത്തിമ വീട്ടില്‍ മുഹ്സിൻ മുസ്തഫയെയാണ് അറസ്റ്റു ചെയ്തത്.
82 ഗ്രാമിലധികം എം.ഡി.എം.എയാണ് വയനാട് എക്സൈസ് ഇൻ്റലിജൻസും സുല്‍ത്താൻ ബത്തേരി എക്സൈസ് സർക്കിളും പൊൻകുഴിയില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത്.
സ്വകാര്യ ബസിലായിരുന്നു ലഹരി കടത്ത്. രഹസ്യ വിവരം ലഭിച്ചതു പ്രകാരം എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എകെ സുനിലിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
