Zygo-Ad

52പവനും 15 ലക്ഷവുംകൈക്കലാക്കി പീഡനം 3പേർക്കെതിരെ കേസ്

 

img_5078.jpg

തലശേരി: വിവാഹം ശേഷം സ്വന്തം വീട്ടിലും ഭർതൃവീട്ടിലും വിദേശത്തും ജീവിച്ചു വരവെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും കൈവശമുണ്ടായിരുന്ന 52 പവനോളം ആഭരണങ്ങളും പതിനഞ്ച് ലക്ഷം രൂപയും തിരിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വാങ്ങിയ ശേഷം നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കളായ രണ്ടു പേർക്കുമെതിരെ പോലീസ് കേസെടുത്തു.തലശേരി ചീറ്റംക്കുന്ന് സ്വദേശിനിയായ 30 കാരിയുടെ പരാതിയിലാണ് ഭർത്താവ് കോഴിക്കോട് തിരുവണ്ണൂർ പി.കെ. രാജറോഡിലെ ഇമ്പിച്ചി മൻസിലിൽബാസം അലി, ബന്ധുക്കളായ സൗദ, ഫാത്തിമ വഫ എന്നിവർക്കെതിരെ കേസെടുത്തത്. 2018 എപ്രിൽ 13 നായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് യുവതിയുടെ വീട്ടിലും ഭർതൃഗൃഹത്തിലും വിദേശത്തും താമസിച്ചു വരുന്നതിനിടെ 2025 ഒക്ടോബർ 13 വരെയുള്ള കാലയളവിൽ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്.

വളരെ പുതിയ വളരെ പഴയ