Zygo-Ad

ഷാഫി പറമ്പിൽ എം. പി ഇടപെട്ടു, ആദിത്യ ഒമാനിലേക്ക്.

 


തലശ്ശേരി :നവംബർ 11ന്  ഒമാൻ കാർണ്ണി വെല്ലിനോടനുബന്ധിച്ച് നടക്കുന്ന ഹോക്കി മത്സരത്തിൽ പാലിശ്ശേരി മിനി സിവിൽ സ്റ്റേഷനു സമീപത്തെ വയരൻ വീട്ടിൻ ആദിത്യ രാജേഷിനു ഇനി  പങ്കെടുക്കാം.

പാസ് പോർട്ട് ഇല്ലാത്തതിനാൽ ഒമാനിൽ പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ വടകര എം. പി ഷാഫി പറമ്പിലിൻ്റെ ഇടപെടലിനെ തുടർന്നാണ് ആദിത്യ രാജേഷിന് പാസ്പോർട്ട് അനുവദിച്ചത്.

 ബ്രണ്ണൻ കോളേജ് ബിരുദ വിദ്യാർത്ഥിയാണ് ആദിത്യ രാജേഷ് . ദേശീയ തലത്തിൽ ഹോക്കി മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. 

ഇതോടെ ഹോക്കി മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് ആദിത്യ.

 

വളരെ പുതിയ വളരെ പഴയ