തലശ്ശേരി: തലശ്ശേരി നഗരസഭ വികസന മുരടിപ്പിനെതിരെയും പിണറായി സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും ബി.ജെ.പി തിരുവങ്ങാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന "ജനാവേശ പദയാത്ര" രാവിലെ 10 മണിക്ക് ടെമ്പിൾ ഗേറ്റ് പരിസരത്ത് നിന്ന് ജാഥാ നായകൻ ബിജെപി കണ്ണൂർ ജില്ല മുൻ പ്രസിഡണ്ടും ബി.ജെ.പി സംസ്ഥാന സമിതി അംഗവുമായ എൻ ഹരിദാസിന് ബി.ജെ.പി കണ്ണുർസൗത്ത് ജില്ല പ്രസിഡണ്ട് ശ്രീ ബിജു ഏളക്കുഴി പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
തുടർന്ന് വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് മഞ്ഞോടിയിൽ സമാപിച്ച സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന സെൽ കോഡിനേറ്റർ അഡ്വ: ശ്രീ വി.കെ. സജീവൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ജാഥ ലീഡർ (ബി.ജെ.പി സംസ്ഥാന സമിതി അംഗം) എൻ.ഹരിദാസ്, കെ.കെ ധനഞ്ജയൻ, എം.പി സുമേഷ്, തുടങ്ങിയവർ പദയാത്രയെ അഭിസംബോധന ചെയ്തു സംസാരിച്ചതിനു ശേഷം തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: മിലിചന്ദ്ര നന്ദിയും രേഖപ്പെടുത്തി.


