Zygo-Ad

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വടകര സ്വദേശി മരിച്ചു


വടകര: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് അന്തരിച്ചു. പതിയാരക്കര രാമത്ത് മീത്തല്‍ വിനു ദേവ് (31) ആണ് മരണപ്പെട്ടത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 26 ന് വടകര ആശ ആശുപത്രിക്ക് മുൻപില്‍ ഉണ്ടായ അപകടത്തില്‍ വിനു ദേവ് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. 

തുടർ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. അച്ഛൻ: ബാലകൃഷ്ണൻ. അമ്മ: ലേഖ. സഹോദരൻ: അനുദേവ്. സഞ്ചയനം തിങ്കളാഴ്ച.

വളരെ പുതിയ വളരെ പഴയ