തലശ്ശേരി: മുൻ ഇന്ത്യൻ ജൂനിയർ ടീം അംഗവും സ്വർണ്ണ മെഡൽ ജേതാവു കൂടിയായ നിയാസ് കെ മാസ്റ്റേഴ്സ് ഇന്ത്യൻ ടീമിൽ സെലെക്ഷൻ നേടി.
ഹോങ്കോങ്ങിൽ വെച്ച് നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് നവംബർ 25 മുതൽ 30 വരെയാണ് മത്സരം. ജൂലൈ മാസം ചെന്നൈ യിൽ വെച്ച് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ നിന്നാണ് നിയാസ് സെലക്ഷൻ നേടിയത്.
ആദ്യമായിട്ടാണ് ദേശീയ ഫെഡറേഷൻ ദേശീയ മാസ്റ്റേഴ്സ് ടീമിനെ രാജ്യാന്തര മത്സരങ്ങൾക്ക് അയക്കുന്നത്.
പാതിരിയാട് സ്വദേശിയായ നിയാസ് ഇപ്പോൾ പാനൂരിൽ സ്ഥിര താമസക്കാരനാണ് യു ടി എസ് സി തലശ്ശേരി ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയും ക്ലബ്ബിന്റെ കളിക്കാരനുമാണ്.

