തലശ്ശേരി അമൃത വിദ്യാലയത്തിൽ "അമൃത എക്സ്പോ- 2025" സംഘടിപ്പിച്ചു. കാസർഗോഡ് സെൻട്രൽ യൂനിവേഴ്സിറ്റി അസിസ്റ്റൻ്റ് പ്രൊഫസർ ഡോ: ജാസ്മിൻ എം ഷാ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബ്രഹ്മചാരിണി സമാരാധ്യാമൃത ചൈതന്യജി അധ്യക്ഷത വഹിച്ചു. എജ്യുടെക് എൻട്രപ്രണർ വൈശാഖ് രവീന്ദ്രൻ സ്കൂൾ ലീഡർമാരായ ആശിഷ് മനോജ്,ദേവനന്ദിനി എന്നിവർ സംസാരിച്ചു.
വിദ്യാലയത്തിലെ സയൻസ്, സോഷ്യൽ, ഗണിതം, ഇംഗ്ലീഷ്, ഐ ടി, മലയാളം, സംസ്കൃതം, ഹിന്ദി എന്നീ ഡിപ്പാർട്ട്മെൻ്റിൻ്റെയുംആർട്ട്, മ്യൂസിക്, അടൽ ടിങ്കറിംഗ് ലാബ് എന്നീ വിഭാഗങ്ങളുടെയും എക്സിബിഷനും കൂടാതെ കോൺട്രസ്റ്റ് കണ്ണാശുപത്രി, മാഹി ഡൻ്റൽ കോളേജ്, മാഹി ആയുർവേദ കോളേജ്, എൻ.ടി.ടി.ഫ്. തലശ്ശേരി, മലബാർ കാൻസർ സെൻ്റർ, എന്നിവരുടെ സ്റ്റാളുകളും തിരുവന്തപുരം നിക്കോളാസ് ടെസ്‌ല ടെക്നോളജീസിൻ്റ എക്സ്റ്റൻ്റഡ് റിയാലിറ്റി ഷോയും റോക്കറ്റ് വിക്ഷേപണവും അമൃത എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ചു.സമ്മാന വിതരണവും നടന്നു.
