തലശ്ശേരി: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കരിയർ ഗൈഡൻസ് ആൻറ് അഡോളസെൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ "ദിശ 2025" ഉന്നത വിദ്യാഭ്യാസ എക്സ്‌പോ, സെൻ്റ് ജോസഫ്‌സ് ഹയർ സെക്കൻ്ററി സ്‌കൂളിൽ വെച്ച് നവംബർ 07, 08 തീയ്യതികളിൽ നടക്കും.
7 ന് രാവിലെ 9.30ന് സബ് കലക്ടർ കാർത്തിക് പാണിഗ്രഹി ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. എൻ.സി മുഹമ്മദ് സാജിദ് അധ്യക്ഷത വഹിക്കും.
വൈജ്ഞാനിക മേഖലയിലെ നൂതന ആശയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥി കേന്ദ്രീകൃതമായ സെമിനാറുകൾ വിവിധ ഉന്നത വിദ്യാഭ്യാസ സ്‌ഥാപങ്ങളുടെ സ്‌റ്റാളുകൾ, അഭിരുചി പരീക്ഷകൾ, വിദ്യാർത്ഥികളുടെ പേപ്പർ പ്രസൻ്റേഷൻ എന്നിവ ഇതിന്റെ ഭാഗമായി നടക്കുന്നതാണ്.
സംരംഭകത്വം, ന്യൂ ട്രെൻഡ്‌സ് ഇൻ കരിയർ, വിദേശ പഠനം, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, സിവിൽ സർവീസ്, എൻട്രൻസ് പരീക്ഷകൾ, പൊതുമേഖലയിലെ തൊഴിൽ സാധ്യതകൾ എന്നീ വിഷയങ്ങളെ അടിസ്‌ഥാനമാക്കിയുള്ള സെമിനാറുകൾ ചർച്ചകൾ എന്നിവ നടക്കും.
പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പതിനഞ്ച് സ്‌റ്റാളുകൾ, ഇരുപത്തിയഞ്ചോളം പൊതുമേഖലാ സ്‌ഥാപനങ്ങൾ ദിശയിൽ പങ്കെടുക്കും.
ജില്ലയിലെ 56-ൽപ്പരം സ്‌കൂളുകളിൽ നിന്നായി 5000-ൽ അധികം കുട്ടികളും, പൊതുജങ്ങളും പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ സി.ജി.എ.സി തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കൺവീനർ സി.മനീഷ്, സെൻറ് ജോസഫ് സ്കൂൾ പ്രിൻസിപ്പാൾ ഷാജി ഫിലിപ്പ്, പബ്ലിസിറ്റി കമ്മറ്റി കൺവീനർ സജീവ് ഒതയോത്ത്, പ്രോഗ്രാം കമ്മറ്റി കൺവീനർ കെ.അബ്ദുൾ ഷുക്കൂർ, ആർ.രജിൻ എന്നിവർ പങ്കെടുത്തു.
