Zygo-Ad

സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ച്‌ അഭ്യാസ പ്രകടനം; ദുരന്തം ഒഴിവായത് തലനാരിഴക്ക്

 


പേരാമ്പ്ര: സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികളുടെ നടുവിലേക്ക് കാർ ഓടിച്ച്‌ യുവാവിന്റെ അഭ്യാസ പ്രകടനം.  വലിയ ദുരന്തത്തില്‍ നിന്ന്  വിദ്യാർഥികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്.

പേരാമ്പ്ര കൂത്താളി വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടിലാണ് സംഭവം നടന്നത്.

കുട്ടികള്‍ കളിക്കുന്നതിടയിലേക്ക് അമിത വേഗത്തില്‍ എത്തിയ കാർ പലവട്ടം അവരുടെ ദിശയിലേക്ക് പാഞ്ഞടുത്തതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഓടി മാറിയതിനാല്‍ വിദ്യാർത്ഥികള്‍ അപടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കി. കാർ പേരാമ്പ്ര പൈതോത്തു സ്വദേശിയുടേതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാർ ഉടമയെ ചോദ്യം ചെയ്യാനും വാഹനം സ്റ്റേഷനില്‍ ഹാജരാക്കാനുമായി നോട്ടീസ് നല്‍കിയതായി പേരാമ്പ്ര പൊലീസ് അറിയിച്ചു.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെ തുടർന്ന് പൊലീസ് തുടർ നടപടികള്‍ ആരംഭിച്ചു. തലനാരിഴക്ക് വൻ ദുരന്തം ഒഴിവായത്  ആശ്വാസമായെന്ന് പ്രദേശവാസികള്‍ പറയുന്നു.

വളരെ പുതിയ വളരെ പഴയ