Zygo-Ad

കൊളശ്ശേരി തബലമുക്കിൽ സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു; മുൻ വൈരാഗ്യത്താലുണ്ടായ സംഘർഷത്തിൽ ഒരാൾ ഗുരുതരാവസ്ഥയിൽ


തലശ്ശേരി: കൊളശ്ശേരി തബലമുക്കിൽ രണ്ടു  സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു. അതുൽ, യദു കൃഷ്ണ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവം നടന്നത് ധർമ്മടം സ്റ്റേഷൻ പരിധിയിലാണ്.

ആക്രമണത്തിൽ അതുലിന് ഗുരുതരമായി പരിക്കേൽക്കുകയും നിലവിൽ അത്യാസന്ന നിലയിൽ തുടരുകയും ചെയ്യുകയാണ്. വെട്ടേറ്റ ഉടൻ തന്നെ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ യദു കൃഷ്ണയുടെ നില തൃപ്തികരമാണ്.

പ്രതികളും പരിക്കേറ്റവരും സിപിഐഎം പ്രവർത്തകർ

സംഭവത്തിന് പിന്നിൽ കൊളശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘത്തിലെ പ്രധാനികളായ ഷിൻ്റോ, സോനു എന്നിവരാണെന്ന് തലശ്ശേരി പോലീസ് സ്ഥിരീകരിച്ചു.

ആക്രമണം നടത്തിയവരും പരിക്കേറ്റവരും സിപിഐഎം പ്രവർത്തകരാണ്. ലഹരി മാഫിയകൾ തമ്മിലുള്ള തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിട്ടുള്ളതായാണ് അറിയാൻ കഴിഞ്ഞത്. ഇതിന്റെ പേരിലുണ്ടായ മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.

ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. പ്രതികളിലൊരാളായ ഷിൻ്റോ എരഞ്ഞോളി വാർഡ് മെമ്പറായിരുന്ന കണ്ട്യൻ ഷീബയുടെ മകനാണ്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായിട്ടുണ്ട്.

രണ്ട് പ്രതികളും അറസ്റ്റിൽ

സംഭവവുമായി ബന്ധപ്പെട്ട് തലശ്ശേരി പോലീസ് ഷിൻ്റോ, സോനു എന്നിവരടക്കം രണ്ട് പ്രതികളെയും തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് ധർമ്മടം പോലീസിന് ഫോർവേഡ് ചെയ്യും. പ്രദേശത്ത് കൂടുതൽ സംഘർഷങ്ങൾ ഉണ്ടാവാതിരിക്കാൻ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ