കോഴിക്കോട്: പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ടു വയസുകാരി മരിച്ചു.
കോഴിക്കോട് കൊടുവള്ളി കരീറ്റിപറമ്പ് ഊരാളുക്കണ്ടി യുകെ ഹാരിസ് സഖാഫിയുടെ മകള്‍ ഫാത്തിമ ഹുസ്‌നയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മടവൂരില്‍ നടന്ന ചടങ്ങിനിടെയാണ് കുട്ടിക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായത്.
ശരീരത്തില്‍ നീലനിറം കാണുകയും ചെയ്തു. തുടർന്ന് കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയായിരുന്നു.
ഫാത്തിമ നിന്ന ഭാഗത്ത് പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടതായി സമീപത്തുണ്ടായിരുന്നവർ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.
അതിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. മാനിപുരം യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ ഹുസ്ന.
