Zygo-Ad

സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ബസ് സ്‌കൂട്ടര്‍ യാത്രികയുടെ ശരീരത്തിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം


കോഴിക്കോട്: ബസ് ശരീരത്തിലൂടെ കയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പള്ളിക്കല്‍ സ്വദേശി തസ്ലീമയാണ് മരിച്ചത്.

രാമനാട്ടുകരയില്‍ സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിനിടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്നും മഞ്ചേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. 

താഴെ വീണ തസ്ലീമയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. നാട്ടുകാർ ഓടിക്കൂടി ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 

മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

വളരെ പുതിയ വളരെ പഴയ