Zygo-Ad

സഹോദരിയെ സ്കൂള്‍ വാനില്‍ നിന്നും ഇറക്കാൻ പോയ മൂന്ന് വയസുകാരൻ അമ്മയുടെ കണ്‍മുന്നില്‍ വെച്ച്‌ അതേ വാനിടിച്ച്‌ മരിച്ചു


കോഴിക്കോട്: കോഴിക്കോട് മാനിപുരത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് വയസുകാരൻ മരിച്ചു. അമ്മയുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു മൂന്ന് വയസുകാരൻ മരിച്ചത്.

മാനിപുരം സ്വദേശി മുനീറിൻ്റെ മകൻ ഉവൈസാണ് മരിച്ചത്. സ്കൂള്‍ വിട്ടുവരുന്ന സഹോദരിയെ കൂട്ടിക്കൊണ്ട് വരാനായി അമ്മയ്‌ക്കൊപ്പം പോയതായിരുന്നു മൂന്ന് വയസുകാരനായ ഉവൈസ്. 

സഹോദരിയെ വാനില്‍ നിന്ന് ഇറക്കി ഡോർ അടയ്ക്കുന്ന സമയം അമ്മയുടെ കൈവിട്ട പോയ കുട്ടി സഹോദരി വന്നിറങ്ങിയ അതേ വാനിന്റെ മുന്നില്‍ പെടുകയായിരുന്നു. വീടിന്‍റെ മുൻപില്‍ വച്ചാണ് അപകടം സംഭവിച്ചത്.

വളരെ പുതിയ വളരെ പഴയ