Zygo-Ad

നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടികൂടി പതിനായിരം രൂപ പിഴയിട്ടു


തലശ്ശേരി: തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻഡ് സ്ക്വാഡ് തലശ്ശേരി നഗരസഭയിൽ നടത്തിയ പരിശോധനയിൽ നിരോധിത ക്യാരി ബാഗുകൾ കണ്ടെടുത്തു.

തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ പെട്രോൾ ബങ്കിനു സമീപം എം നസീറിന്റെ ഉടമസ്ഥതയിലുള്ള പൂട്ടിയിട്ട പെട്ടിക്കടയിൽ സൂക്ഷിച്ചു വച്ച നിലയിലാണ് കാരിബാഗുകൾ കണ്ടെത്തിയത്.

രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ജില്ലാ സ്ക്വാഡ് ഉടമയുടെ ഫോൺ നമ്പറിൽ വിളിച്ച് സ്ഥലത്തെത്തി കs തുറന്നു തരാൻ ആവശ്യപ്പെട്ടെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്.

തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ പൂട്ടു പൊളിച്ചാണ് സ്ക്വാഡ് 20 കിലോയിൽ അധികം വരുന്ന കാരി ബാഗുകൾ പിടിച്ചെടുത്തത്.

പൂട്ടിയിട്ട പെട്ടിക്കടയിൽ നിന്ന് ആവശ്യാനുസരണം ക്യാരി ബാഗുകൾ കടകളിൽ എത്തിച്ചു കൊടുക്കുകയാണെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു.

മത്സ്യ മാർക്കറ്റിൽ ഉൾപ്പെടെ ഈ കടയിൽ നിന്നാണ് നിരോധിത ക്യാരി ബാഗുകൾ അസമയങ്ങളിൽ എത്തിച്ചിരുന്നത്.

ഉടമയായ എം നസീറിന് പതിനായിരം രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് നഗരസഭയ്ക്ക് സ്ക്വാഡ് നിർദ്ദേശം നൽകി.

പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ രഘുവരൻ ടി.വി, അജയകുമാർ കെ ആർ, പ്രവീൺ പി എസ്, നഗരസഭാ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ  അനിൽകുമാർ ബി, ദിനേഷ് ഇ എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ