Zygo-Ad

ട്രെയിനില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് എറിഞ്ഞ കുപ്പി മുഖത്തടിച്ചു; വിദ്യാര്‍ത്ഥിയുടെ രണ്ടുപല്ല് നഷ്ടമായി, മുഖത്ത് പരിക്ക്


കോഴിക്കോട്: ട്രെയിനില്‍ നിന്ന് യാത്രക്കാരൻ എറിഞ്ഞ കുപ്പി മുഖത്ത് പതിച്ച്‌ വിദ്യാർത്ഥിക്ക് പരിക്ക്. പേരാമ്പ്ര നൊച്ചാട് സ്വദേശി ആദിത്യൻ (21) ആണ് പരിക്കേറ്റത്.

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. ആദിത്യൻ കണ്ണൂരില്‍ നിന്ന് ട്രെയിനില്‍ യാത്ര ചെയ്ത് കൊയിലാണ്ടിയില്‍ ഇറങ്ങി അവിടെ നിന്ന് വീട്ടിലേക്ക് പോകാനായി പ്ലാറ്റ്ഫോമിലൂടെ നടന്നു പോവുമ്പോഴാണ് തൊട്ടടുത്ത പ്ലാറ്റ്ഫോമിലൂടെ പോവുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരൻ പുറത്തേക്ക് എറിഞ്ഞ കുപ്പി മുഖത്ത് കൊള്ളുന്നത്. ‌

ആദിത്യന്റെ രണ്ട് പല്ലുകള്‍ നഷ്ടമാവുകയും മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. കൊയിലാണ്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദിത്യനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവം അന്വേഷിക്കുമെന്ന് റെയില്‍വേ പൊലീസ് വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ