വടകര: വടകരയില്‍ ടെക്സ്റ്റെയില്‍സിലെ ഡ്രസിംഗ് റൂമില്‍ കുടുങ്ങിയ മൂന്നു വയസുകാരനെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം.
മാതാപിതാക്കളോടൊപ്പം ഷോറൂമില്‍ എത്തിയ കുട്ടി ഡ്രസിങ് റൂമില്‍ കുടുങ്ങുകയായിരുന്നു. വാതില്‍ ലോക്കായിപ്പോയതിനാല്‍ കുട്ടിക്ക് പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഫയർ ഫോഴ്സ് എത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
മാതാപിതാക്കളോടൊപ്പം ഷോറൂമില്‍ എത്തിയ വില്യാപള്ളി സ്വദേശിയായ 3 വയസ്സുകാരനാണ് അബദ്ധത്തില്‍ ഡ്രസ്സിംഗ് റൂമില്‍ അകപ്പെട്ടത്.