തലശ്ശേരി : തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ 1987 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. ലയൺസ് ക്ലബ് ഹാളിൽ നടന്ന സംഗമത്തിൽ നിരവധി പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു .
വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർച്ചയായി നാലാം തവണയാണ് ഇവർ ഒത്തു ചേരുന്നത്. ഇത്തവണയും എൺപതോളം പേർ സംഗമത്തിൽ പങ്കാളികളായി.
ജാതി മത ഭേദമില്ലാതെ സന്തോഷത്തോടെ ഒരേ മനസ്സുമായി പരസ്പരം താങ്ങും തണലുമായി വീണ്ടും ഒത്തു ചേരാമെന്ന പ്രത്യാശയോടെ ഒരുപിടി നല്ല ഓർമ്മകളുമായി അവർ മടങ്ങി. വീണ്ടുമൊരു ഒത്തു ചേരലിനുള്ള ഇടവേളക്കായ്.