Zygo-Ad

മത്സ്യ തൊഴിലാളികളോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കുക മത്സ്യ തൊഴിലാളി കോൺഗ്രസ്സ്


തലശ്ശേരി : കേരളത്തിലെ പിണറായി സർക്കാർ മത്സ്യ തൊഴിലാളികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് പി പ്രഭാകരൻ. (അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്). മത്സ്യ തൊഴിലാളി കോൺഗ്രസ്സ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാലിൽ വെച്ച് നടന്ന മത്സ്യതൊഴിലാളി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 മത്സ്യ തൊഴിലാളികൾക്ക് യു ഡി എഫ് സർക്കാർ കൊണ്ടു വന്ന ഭവന പദ്ധതി, ടോയ്‌ലറ്റ് പദ്ധതി. വീട് വയറിംഗ് പദ്ധതി'. തണൽ പദ്ധതി. എന്നിവ നിർത്തലാക്കിയത് എൽ ഡി എഫ്  സർക്കാർ. മത്സ്യ തൊഴിലാളികളുടെ ക്ഷേമനിധി വിഹിതം കുത്തനെ കൂട്ടി, പെർമിറ്റ് 100 ശതമാനം വർദ്ധിപ്പിച്ചു. 

സമാശ്വാസ പദ്ധതി വിഹിതം നിർത്തി വെച്ചു. ഇത്തരം ദ്രോഹ നടപടികൾ സർക്കാർ അവസാനിപ്പിക്കണമെന്ന് മത്സ്യ തൊഴിലാളി കോൺഗ്രസ്സ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ആവശ്യപ്പെട്ടു. 

ചടങ്ങിൽ ശ്രീ.പി.പ്രഭാകരൻ (അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ഉൽഘാടനം ചെയ്തു. പ്രസോൺ അധ്യക്ഷത വഹിച്ചു. പാറയിൽ രാജൻ (സംസ്ഥാന ജനറൽ സെക്രട്ടറി , അനസ് ചാലിൽ (ജില്ലാ പ്രസിഡൻ്റ്, നസീർ എം. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ്, ഡോൾഫി റോഡ്രിക്സ് (കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി). മമ്മൂട്ടി പി.പി. ശിവരാജ് കരിമ്പിൽ, അശോകൻ, സിറാജു. ജമീർദാസ്. സുബീർ കെട്ടിനകം എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ