കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ രണ്ട് കടകള്‍ കത്തിനശിച്ചു. ഇന്നലെ രാത്രി 2.30 നാണ് തീപിടുത്തമുണ്ടായത്.
ചെറുവണ്ണൂർ ജങ്ഷനില്‍ പ്രവർത്തിക്കുന്ന പല ചരക്കുകടയ്ക്കും മില്‍മ സറ്റോറിനുമാണ് തീപിടിച്ചത്.
കടകള്‍ക്ക് മുകളിലൂടെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. മീഞ്ചന്തയില്‍ നിന്നുള്ള മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. കടകള്‍ പൂർണ്ണമായും കത്തിനശിച്ചു.15 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടെന്നാണ് ഉടമ പറയുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം.
