തലശ്ശേരി: അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ കൽപ്പറ്റയിൽ വെച്ച് നടത്തിയ സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ 3000 മീറ്റർ റെയ്സ് വാക്കിൽ തലശ്ശേരി പാലയാട്ടെ ഹസീന ആലിയമ്പത്ത് റെക്കോർഡ് സമയത്തിൽ സ്വർണ മെഡൽ നേടി.
3000 മീറ്ററിൽ 17 മിനിറ്റെന്ന എക്കാലത്തെയും മികച്ച സമയത്തിൽ ഫിനിഷ് ചെയ്താണ് ഹസീന സ്വർണ്ണം നേടിയത് തലശ്ശേരി ജില്ല വിദ്യാഭ്യാസ വകുപ്പ് ഓഫീസ് ജീവനക്കാരിയാണ്.
ദീർഘദൂര ഓട്ടത്തിലും റെയ്സ് വാക്കിലും അന്താരാഷ്ട്ര തലത്തിൽ നിരവധി വിജയങ്ങൾ നേടിയ ഹസീന 2025 നവംബർ അഞ്ചു മുതൽ 9 വരെ ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ റെയ്സ് വാക്കിൽ പങ്കെടുത്ത് വിജയം നേടാനുള്ള കഠിന പരിശ്രമത്തിലാണ് .
ശ്രീലങ്കയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ്ണം നേടിയ ഹസീന ദുബായിൽ നടന്ന മാസ്റ്റേഴ്സ് മീറ്റിൽ ട്രിപ്പിൾ സ്വർണ്ണം നേടിയിരുന്നു. 2024 സ്വീഡനിൽ നടന്ന ഒളിമ്പിക് മാസ്റ്റേഴ്സ് മീറ്റിൽ റെയ്സ് വാക്കിൽ ഏഴാം സ്ഥാനം നേടിയിരുന്നു.
