Zygo-Ad

എടക്കാട് വീട്ടില്‍ നിന്നു സ്വര്‍ണാഭരണങ്ങളും മൊബൈൽ ഫോണും കവര്‍ന്നു; വീട്ടുജോലിക്കാരിക്കെതിരേ കേസ്


എടക്കാട്: വീട്ടുജോലിക്കാരി സ്വർണാഭരണങ്ങളും മൂന്ന് മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെ രണ്ടു ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന പരാതിയില്‍ എടക്കാട് പോലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

തോട്ടട കൈരളി നഗറിലെ ത്രിവേണി എന്ന വാടക വീട്ടില്‍ താമസിച്ചു വരുന്ന രോഹിത് സുരേഷിന്‍റെ പരാതിയില്‍ ചുഴലി അടിക്കച്ചാമല സ്വദേശിനി സിന്ധുവിനെതിരേ (35) യാണ് പോലിസ് കേസെടുത്തത്. 

ജൂലൈ 30 നും ഓഗസ്റ്റ് 18 നും ഇടയിലുള്ള വിവിധ സമയങ്ങളിലാണ് കവർച്ച നടന്നത്.

പരാതിക്കാരൻ കുടുംബ സമേതം താമസിച്ചു വരുന്ന വാടക വീട്ടില്‍ നിന്ന് 1,30,000 രൂപ വിലവരുന്ന സ്വർണ അരഞ്ഞാണം, കൈവള, ഒരു ജോഡി കമ്മല്‍ എന്നിവയും രണ്ട് ആൻഡ്രോയിഡ് മൊബൈല്‍ ഫോണ്‍, ഒരു ഫീച്ചർ ഫോണ്‍ എന്നിവ ഉള്‍പ്പെടെ രണ്ടു ലക്ഷത്തിന്‍റെ സാധനങ്ങള്‍ കവർച്ച ചെയ്തു വേലക്കാരി മുങ്ങിയെന്നാണ് പരാതി. 

സംഭവത്തില്‍ കേസെടുത്ത എടക്കാട് പോലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ