കോഴിക്കോട്: എരഞ്ഞിപ്പാലത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി വേങ്ങേരി കണ്ണാടിക്കല്‍ ഷബ്‌ന മൻസിലില്‍ ബഷീറുദ്ദീൻ മഹമൂദ് അഹമ്മദിനെ (23) ആണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
യുവാവിന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു. പ്രാഥമികാന്വേഷണത്തില്‍ യുവതിയുടെ ആത്മഹത്യക്ക് കാരണക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.