തലശ്ശേരിയിലെ എം.ആർ.എ ബേക്കറിയിൽ 45 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ ഒന്നാം പ്രതി അബ്ദുൾ റഹ്‌മാന്റെ (44) ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. ജഡ്‌ജി കെ.ടി. നിസാർ അഹമ്മദ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അബ്ദുൾ റഹ്‌മാന്റെ താമസസ്ഥലത്ത് നിന്ന് 4 ലക്ഷം രൂപയും, മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത കാറും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
രണ്ടാം പ്രതി, ബേക്കറിയിലെ കാഷ്യറായ മിനാനിൽ സ്വദേശി മുഹമ്മദ് അൻഷാദിന്റെ (29) ജാമ്യാപേക്ഷ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഇയാളുടെ വീടുനിന്നും പണവും സ്വർണവും പിടിച്ചെടുത്തിരുന്നു.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ ഹാജരായി.
ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. കരിയാട് സൗത്ത് സ്വദേശിനി എം.പി. ഷിബിന (39) ഉൾപ്പെടെ മൂന്നു പേരെതിരെ കേസെടുത്തിട്ടുണ്ട്. 2022 ജൂലൈ 6 മുതൽ 2025 ഓഗസ്റ്റ് 10 വരെ മൊത്തം 45 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.