Zygo-Ad

തലശ്ശേരി- മാഹി ബൈപ്പാസിൽ കാറിൽ ലോറിയിടിച്ച് വൻ അപകടം


തലശ്ശേരി മാഹി ബൈപ്പാസിൽ കൊളശ്ശേരി ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ട മാരുതി ബലേനോ കാറിൽ ലോറിയിടിച്ച് അപകടം. 

ഉള്ളിയുമായി മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് കാറിൽ ഇടിച്ചത്. 

പിന്നിൽ നിന്നെത്തിയ ലോറി കാറിനെ ഇടിച്ചു ഡിവൈഡറിലേക്ക് പാഞ്ഞു കയറി. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. വാഹനത്തിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

വളരെ പുതിയ വളരെ പഴയ