Zygo-Ad

തലശ്ശേരി കണ്ടിക്കലിലെ ആക്രി ഗോഡൗണിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

 


തലശ്ശേരി കണ്ടിക്കലിലെ ആക്രി ഗോഡൗണിലെ സെക്യൂരിറ്റി ആയിരുന്ന കീഴത്തൂർ സ്വദേശി രാഘവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഉത്തർ പ്രദേശ് സ്വദേശി ചോട്ടാ ലാലിനെ കണ്ണൂർ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.

കണ്ണൂർ ക്രൈം എസ്.പി. ബാലകൃഷ്ണൻ നായരുടെ നിർദ്ദേശ പ്രകാരം ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിലുള്ള  സംഘമാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്. 

 കേസിൽ മുമ്പ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതി കോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം പിന്നീട് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു. ഡിറ്റക്ടീവ് ഇൻസ്പെക്ടർക്കൊപ്പം  എ .എസ് . ഐ. ബിജു.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ്, ബിജു വി.വി,സിവിൽ പോലീസ് ഓഫീസർ മിഥുൻ എന്നിവർ ഉൾപ്പെട്ട സംഘമാണ്  പ്രതിയെ പിടികൂടിയത്.

2012 ലാണ് ആക്രി ഗോഡൗണിലെ സെക്യൂരിറ്റിയായിരുന്ന രാഘവനെ ഗോഡൗണിലെ തൊഴിലാളിയായിരുന്ന പ്രതി കുത്തി കൊലപ്പെടുത്തിയത്.

ബഹു: തലശ്ശേരി ADC-IV,കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി 09.09.2025 വരെ റിമാന്റ് ചെയ്ത ശേഷം  തലശ്ശേരി സെപ്ഷൽ സബ്ബ് ജയിൽ പാർപ്പിച്ചു.

വളരെ പുതിയ വളരെ പഴയ